ആലപ്പുഴ: കുട്ടനാട് പാക്കേജ് അടിയന്തരമായി നടപ്പാക്കണമെന്നും നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് 30 രൂപയായി വർദ്ധിപ്പിക്കണമെന്നും ഉന്നയിച്ച് കർഷക ഫെഡറേഷൻ സംസ്ഥാന നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് പടിക്കൽ ഇന്ന് രാവിലെ 11ന് ധർണ നടത്തും. സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്യും. കർഷക ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിക്കും.