ആലപ്പുഴ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതി ആലപ്പുഴ നഗരചത്വരത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം 28 ദിവസം പിന്നിട്ടു. ഇന്നലത്തെ സമരം മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജോയിക്കുട്ടി ജോസ് അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാർ ഉണ്ണിത്താൻ, പുഷ്പലത മധു, ദീപ്തി അജയകുമാർ, കമലാദേവി, കെ.ജി.രാജേശ്വരി, പ്രഭാ മധു, അമൃതാഭായി പിള്ള, വത്സല മോഹൻ എന്നിവർ സംസാരിച്ചു.