അമ്പലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ തോട്ടപ്പള്ളി ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ വാട്ടർ ടാങ്കുകളിലും പൈപ്പ് ലൈനുകളിലും നാളെ സൂപ്പർ ക്ലോറിനേഷൻ നടത്തും. നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഈ പ്രദേശങ്ങളിലെ പൈപ്പ് ലൈനിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുകയോ ,ടാപ്പുകൾ തുറന്നിടുകയോ ചെയ്യരുതെന്ന് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.