പൂച്ചാക്കൽ: പെരുമ്പളം ശ്രീനാരായണ വിലാസം സമാജം പള്ളിപ്പാട്ട് ദേവിക്ഷേത്രത്തിലെ ഉത്സവം 24 ന് സമാപിക്കും. ഇന്നലെ രാവിലെ കൊവിഡ് നിയന്ത്രണങ്ങളോടെ പൊങ്കാല സമർപ്പണം നടന്നു. വൈകിട്ട് മാത്താനം അശോകൻ തന്ത്രിയുടേയും കെ.എസ് കാർത്തികേയൻ ശാന്തിയുടേയും കാർമികത്വത്തിൽ കൊടിയേറി. 23 ന് പള്ളിവേട്ട മഹോത്സവവും 24 ന് ആറാട്ടു മഹോത്സവവും നടക്കും.യു.പി.സൗന്ദരരാജൻ, വി.ആർ.വിദ്യാധരൻ, പി.ആർ പ്രസന്നൻ ശാന്തി എന്നിവർ നേതൃത്വം നൽകും.