ആലപ്പുഴ: മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി. സി .സി ഓഫീസിൽ നാളെ നേതൃസംഗമം നടത്തും.രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു അധ്യക്ഷത വഹിക്കും.ഡി. സി . സി പ്രസിഡന്റ് അഡ്വ .എം ലിജു, മുഖ്യപ്രഭാഷണം നടത്തും.കെ. പി. സി . സി ജനറൽ സെക്രട്ടറി എ .എ. ഷുക്കൂർ, കെ .പി .സി .സി സെക്രെട്ടറിമാരായ എം. ജെ. ജോബ്,മോളി ജേക്കബ് തുടങ്ങിയവർ സംസാരിക്കും.