ആലപ്പുഴ: സംസ്ഥന ജീവനക്കാരെ അവഗണിച്ച സംസ്ഥാന ബഡജറ്റിനെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ പ്രകടനവും ധർണയും നടത്തി. ധർണ ജില്ലാ പ്രസിഡന്റ് വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി യമുനാദേവി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഉമേഷ്, ജില്ലാ ഭാരവാഹികളായ രാജിമോൻ, പത്രോസ്, പ്രദീപ്കുമാർ, ഓമനക്കുട്ടൻ, ബിജു, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.