മുതുകുളം : ജനശ്രീ മിഷൻ കാർത്തികപ്പള്ളി മണ്ഡലം സഭയുടെ നേതൃ കൺവെൻഷനും കുടുംബസംഗമവും ജനശ്രീ ഹരിപ്പാട് ബ്ലോക്ക്‌ യൂണിയൻ ചെയർമാനും കേന്ദ്ര കമ്മിറ്റി അംഗവുമായ കായലിൽ രാജപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റോഷൻ, ബിനു ഷാംജി, രഞ്ജിത്ത് എന്നിവരെ ആദരിച്ചു. ജനശ്രീ ഹരിപ്പാട് ബ്ലോക്ക്‌ യൂണിയൻ സെക്രട്ടറി ഡി.രാജലക്ഷ്മി, ട്രഷറർ വി. ബാബുക്കുട്ടൻ, മുൻ മണ്ഡലം ചെയർമാൻ സോമൻ, റോഷൻ, ബിനു ഷാംജി, രഞ്ജിത്ത്, എം. ശ്രീലത എന്നിവർ സംസാരിച്ചു .