വള്ളികുന്നം: കടുവുങ്കൽ 34-ാം നമ്പർ എൻ.എസ്.എസ് കരയോഗ മന്ദിരത്തിലെ തിരഞ്ഞെടുപ്പ് പൊതുയോഗം കരയോഗ മന്ദിരത്തിൽ നടന്നു.എൻ.എസ്.എസ് താലൂക്ക് ഇൻസ്പെക്ടർ ജി.ജെ ജയമോഹനൻ അദ്ധ്യക്ഷത വഹിച്ചു. കരയോഗം ഭാരവാഹികളായി എ നാരായണപിള്ള (പ്രസിഡന്റ്), എം.പരമേശ്വരൻ പിള്ള (വൈ. പ്രസി), പി.ശങ്കരൻ കുട്ടി നായർ (സെക്രട്ടറി), പി മോഹനൻ പിള്ള (ജോ. സെക്രട്ടറി​), വി.അജിത്ത് കുമാർ (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു. വനിതാസമാജം ഭാരവാഹികളായി ആർ.ജയശ്രീ ചന്ദ്രൻ (പ്രസിഡന്റ്), സി.പി സുമംഗലാമ്മ (വൈസ് പ്രസിഡന്റ്), വി.വിജി (സെക്രട്ടറി​), രാജി വിനോദ് (ജോ. സെക്രട്ടറി​), എം ശാന്ത (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു. താലൂക്ക് യൂണിയൻ ഭാരവാഹികളായി എ.വി രഞ്ജിത്ത്കൃഷ്ണ, ആർ ശശി എന്നിവരെയും, ഇലക്ടറൽ മെമ്പറായി ബാബു കടുവുങ്കലിനെയും തിരഞ്ഞെടുത്തു