ഹരിപ്പാട്: ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര സ്കൂളിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു. കരുവാറ്റ ആമ്പാടിയിൽ സോമൻ (54),ശ്രീകല (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഹരിപ്പാട് എമർജൻസി റെസ്ക്യൂ ടീം പ്രവർത്തകർ ആംബുലൻസിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.