ഹരിപ്പാട്: തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റിനെതിരെ യുവമോർച്ച ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്ജറ്റ് കത്തിച്ച് പ്രതിഷേധിച്ചു. യുവമോർച്ച ഹരിപ്പാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഉല്ലാസ് ചിങ്ങോലി അധ്യക്ഷനായി. യുവമോർച്ച ആലപ്പുഴ ജില്ല സെക്രട്ടറി മഹേഷ് മുതുകുളം ഉദ്ഘാടനം ചെയ്തു, നിയോജകമണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി എൻ ശ്രീജിത്ത്‌, സെക്രട്ടറി സുധി മുതുകുളം, അജിത്ത് ചിങ്ങോലി,അനീഷ് ചിങ്ങോലി, ജയശാന്ത്, പൊടിമോൻ, മിതുലേഷ്,ബൈജു ജി എസ്,ശ്രീലത എന്നിവർ പങ്കെടുത്തു