ആലപ്പുഴ: നഗരത്തിൽ കച്ചവടക്കാരനും കുടുംബത്തിനും നേരെയുണ്ടായ അക്രമത്തിൽ പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊജ്ജിതമാക്കി. ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അക്രമം.

കണിയാംകുളത്ത് ഹോട്ടലും പലചരക്ക് കടയും നടത്തുന്ന കൈതവന വടയാം വീട്ടിൽ സനിൽകുമാർ (56),ഭാര്യ ഗീത (51), മകൻ വിഷ്ണു സനിൽ (28) എന്നിവരെയാണ് ആക്രമിച്ചത്. സനിൽകുമാറിനെ കാർ ഇടിച്ച് വീഴ്ത്തിയ ശേഷം കാറിലുണ്ടായിരുന്ന രണ്ടംഗസംഘം തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ ഭാര്യ ഗീതയെയും മകൻ വിഷ്ണു സനിലിനെയും മർദ്ദിച്ച ശേഷം സംഘം കാറിൽ രക്ഷപ്പെടുകയായിരുന്നു. സൗത്ത് പൊലീസ് അക്രമം നടന്ന പ്രദേശത്തെ സിസി ടി.വി കാമറകൾ പരിശോധിച്ചു. പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.