കായംകുളം: അന്തരിച്ച കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന അനിൽ പനച്ചൂരാന് കായംകുളത്ത് സ്മാരകം നിർമ്മിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ ആവശ്യപ്പട്ടു.

കവിയുടെ വേർപാട് മലയാളികൾക്കും ഓണാട്ടുകര മേഖലയ്ക്കും ഒരു തീരാനഷ്ടം തന്നെയാണ്. കായംകുളം കൃഷ്ണപുരത്ത് പൂർത്തീകരിച്ച് വരുന്ന സാംസ്കാരിക സമുച്ചയത്തിന് അനിൽ പനച്ചൂരാന്റെ നാമം നൽകി അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും നിലനിർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിൽ യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ആവശ്യപ്പെട്ടു