കായംകുളം: ദേവികുളങ്ങര ഇടമരത്തുശ്ശേരിൽ യുവമോർച്ച യൂണിറ്റ് പ്രസിഡന്റിനേയും കുടുബത്തെയും വീട് കയറി ആക്രമിച്ചു. സി.പി.എം - ഡി.വൈ.എഫ്.ഐ എ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു.
പുതുപ്പള്ളി വടക്ക് ഇടിയ്ക്കാത്തറയിൽ അനുപ്രസാദിന് വെട്ടേറ്റു.ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം.
ഭാര്യ മോനിഷ, ആറു മാസം പ്രായമുള്ള കൈക്കുഞ്ഞ് സഹോദരൻ മനുപ്രസാദ്, ഇവരുടെ പിതാവ് പ്രസാദ് എന്നിവർക്ക് നേരെയും ആക്രമണമുണ്ടായി. യുവമോർച്ച യൂണിറ്റ് പ്രസിഡന്റ് അനുപ്രസാദിന് വെട്ടേറ്റു. വാഹനങ്ങളും വീടും അക്രമിസംഘം അടിച്ചു തകർത്തു.
പരിക്കേറ്റവരെ കായംകുളം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആയുധങ്ങളുമായി അക്രമികൾ ഇവിടെ എത്തുകയും പൊലീസിനു മുൻപിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആരോപണമുണ്ട്.