ആലപ്പുഴ: വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന റെയ്‌ഡിൽ ജില്ലയിൽ 71 വാഹനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ മാത്രം 88,750 രൂപയാണ് പിഴ ഈടാക്കിയത്. ആർ ടി ഒ സുമേഷിന്റെ നേതൃത്വത്തിൽ ജോയിന്റ് ആർ ടി ഒ മാരും മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റും സംയുക്തമായാണ് പരിശോധന നടത്തിയത്.