മാവേലിക്കര: മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന കെ.കെ.ചെല്ലപ്പൻപിള്ളയുടെ 20ാമത് ചരമവാർഷിക അനുസ്മരണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ഒരുകാലത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അദ്ധ്യക്ഷനായി. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ.കെ.ആർ.മുരളീധരൻ, കല്ലുമലരാജൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ നൈനാൻ.സി.കുറ്റിശേരിൽ, ലളിത രവീന്ദ്രനാഥ്, നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, അനിവർഗീസ്, രമേശ് ഉപ്പാൻസ്, എൻ.മോഹൻദാസ് എന്നിവർ സംസാരിച്ചു.