ആലപ്പുഴ: സ്ഥാനാർഥിയുടെ മരണം മൂലം മാറ്റിവച്ചിരുന്ന ജി -56 ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ്‌ 7 - പി എച്ച് സി വാർഡിലെ തിരഞ്ഞെടുപ്പ് ഈ മാസം 21 ന് നടത്തുന്നതി​നാൽ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന വോട്ടെടുപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 20, 21 തീയതികളിലും മണ്ഡലത്തിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തിരഞ്ഞെടുപ്പ് ദിവസമായ 21നും ജില്ലാ കളക്ടർഅവധി പ്രഖ്യാപിച്ചു.