ആലപ്പുഴ : സ്ഥാനാർത്ഥിയുടെ മരണം മൂലം മാറ്റിവച്ചിരുന്ന ജി -56 ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ്‌ 7 - പി എച്ച് സി വാർഡിലെ തിരഞ്ഞെടുപ്പ് 21ന് നടക്കുന്ന സാഹചര്യത്തിൽ വാർഡ് പരിധിയിലുള്ള മുഴുവൻ മദ്യ ഷോപ്പുകളും ഇന്ന് വൈകിട്ട് ആറുമുതൽ 21വൈകിട്ട് ആറുവരെ അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവായി. വോട്ടെണ്ണൽ ദിനമായ 22ന് തിരഞ്ഞെടുപ്പ് പരിധിയിൽ വരുന്ന വാർഡിലെ മുഴുവൻ മദ്യഷോപ്പുകളും കൗണ്ടിംഗ് സെന്റർ ആയ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് ഓഫീസിന് രണ്ട് കിലോമീറ്റർ പരിധിയിലുള്ള മദ്യഷോപ്പുകളും അടച്ചിടാനും ഉത്തരവായി.