sarojini

മണ്ണഞ്ചേരി :കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് കാവുങ്കൽ വടക്കേ ജംഗ്ഷന് സമീപം തുരുത്തിയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സരോജിനിയാണ് (80) മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോട് കൂടിയാണ് മരിച്ചത്. മക്കൾ: ബാബു, തങ്കമണി, ജ്യോതി, പ്രിയ. മരുമക്കൾ : ഐശ്വര്യ, കുഞ്ഞുമോൻ, ലൈജു.