ചേർത്തല: മരിയൻ തീർത്ഥാന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യക മറിയത്തിന്റെ വിവാഹ ദർശന തിരുനാളിന് കൊടിയേറി. വികാരി റവ. ഡോ. പോൾ വി. മാടൻ കൊടിയേറ്റി. ഇന്ന് രാവിലെ ആറിനും ഏഴിനും ദിവ്യബലി, വൈകിട്ട് 4.30 ന് തിരി, രൂപം വെഞ്ചരിപ്പ്, റവ. ഡോ. പോൾ വി. മാടൻ കാർമികത്വം വഹിക്കും. തുടർന്ന് ദിവ്യബലിക്ക് എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലിത്ത വികാരി മാർ ആന്റണി കരിയിൽ കാർമികത്വം വഹിക്കും.തിരുനാൾ ദിനമായ 21 ന് രാവിലെ ആറിനും ഏഴിനും എട്ടിനും വിശുദ്ധ കുർബാന,10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, ഫാ. ജോസ് ഇടശേരി, ഫാ. പോൾ കല്ലൂക്കാരൻ, ഫാ. തോമസ് ചൂണ്ടിയാനിക്കൽ എന്നിവർ കാർമികത്വം വഹിക്കും. വൈകിട്ട് അഞ്ചിന് ഡോ. വർഗീസ് പൊട്ടയ്ക്കലിന്റെ കാർമികത്വത്തിൽ ദിവ്യബലി. തുടർന്ന് പ്രദക്ഷിണം.