s

ചേർത്തല: ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തിലെ (പുത്തനമ്പലം) ഉത്സവം 21 ന് കൊടിയേറി 28 ന് ആറാട്ടോടെ സമാപിക്കും.നാളെ തണ്ണീർമുക്കം ഞെട്ടയിൽ അന്നപൂർണേശ്വരി ക്ഷേത്ര സന്നിധിയിൽ നിന്ന് സദാനന്ദൻ കുറുപ്പന്തറക്കരി സ്മാരക കൊടിക്കയർ സമിതിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 5ന് കൊടിക്കയർ ഘോഷയാത്ര പുറപ്പെടും. സ്‌കൂൾ കവല, മുട്ടത്തിപ്പറമ്പ് കവല, പുത്തനങ്ങാടി,തുരുത്തൻകവല വഴി 6 ന് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. ഘോഷയാത്ര കടന്നുവരുന്ന സ്ഥലങ്ങളിൽ എസ്.എൻ.ഡി.പി യോഗം ശാഖകളുടെയും മ​റ്റ് പോഷക സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകും.