ചേർത്തല:എസ്.എൻ.ഡി.പി യോഗം കടക്കരപ്പള്ളി പടിഞ്ഞാറെ വട്ടക്കര 518-ാം നമ്പർ ശാഖാ യോഗത്തിന്റെ കീഴിലുള്ള മാതൃക കുടുംബ യൂണിറ്റിന്റെ വാർഷികം നടന്നു.ശാഖാ യോഗം പ്രസിഡന്റ് രാധാകൃഷ്ണൻ തേറാത്ത് അദ്ധ്യക്ഷനായി.ശാഖ സെക്രട്ടറി പുഷ്പദാസ് യോഗം ഉദ്ഘാടനം ചെയ്തു. ടി.കെ സത്യാനന്ദൻ, വിജയൻ മറ്റത്തിൽ, സിദ്ധാർത്ഥൻ, ഷാജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി
ബിനു മോൾ (കൺവീനർ), ഉഷാ പ്രകാശൻ (ജോയിന്റ് കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു.