തുറവൂർ : വീടിനു മുകളിൽ നിന്ന് വീണു ഗൃഹനാഥൻ മരിച്ചു എഴുപുന്ന തെക്ക് വല്ലേത്തോട് പെരിങ്ങോട്ട് വീട്ടിൽ സുരേഷ് (42) ആണ് മരിച്ചത് . ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. വീടിന് സമീപം സുരേഷിന്റെ ജ്യേഷ്ഠൻ പുതിയതായി നിർമ്മിക്കുന്ന വീടിന്റെ മുകൾനിലയിൽ നിന്നും കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു ഉടൻ എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റായിരുന്ന സൂസൻ സെബാസ്റ്റ്യൻ്റെ ഭർത്താവാണ്. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലെ മോർച്ചറിലേക്ക് മാറ്റി .കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കാരംം നടത്തും.