cpm

ആലപ്പുഴ: യു.ഡി.എഫ് പിന്തുണയോടെ ലഭിച്ച ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്പിക്കാനുള്ള സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ശ്രമം പാളി.ഭൂരിപക്ഷം വോട്ടർമാരും സ്ഥാനം രാജിവയ്ക്കേണ്ടെന്ന അഭിപ്രായക്കാരാണെന്ന നിലപാട് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ സ്വീകരിച്ചതോടെയാണിത്.

ഇക്കാര്യത്തിൽ ജില്ലാ നേതൃത്വവും അനങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്ന് ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

പട്ടികജാതി വനിതാ സംവരണമാണ് ഇവിടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. എൻ.ഡി.എയ്ക്കും യു.ഡി.എഫിനും ആറ് സീറ്റുകൾ വീതവും, എൽ.ഡി.എഫിന്റെ അംഗസംഖ്യ അഞ്ചുമാണ്. പുറമെ കോൺഗ്രസ് റിബലായി മത്സരിച്ച ഒരു സ്വതന്ത്രനും. യു.ഡി.എഫിന് പട്ടികജാതി വനിതാ അംഗം ഇല്ലാതെ വന്നതോടെ, ബി.ജെ.പി അധികാരത്തിൽ വരുന്നതൊഴിവാക്കാമാണ് എൽ.ഡി.എഫിനെ പിന്തുണച്ചതെന്നായിരുന്നു അവരുടെ വാദം.പകരം, കോൺഗ്രസിൽ നിന്നുള്ള രവികുമാറിനെ വൈസ് പ്രസിഡന്റുമാക്കി. ഇതിനെതിരെ ഏറെ വിമർശനമുയർന്നതോടെയാണ്

പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ സി.പി.എം ജില്ലാ കമ്മി​റ്റി നിർദ്ദേശിച്ചത്.

പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ സി.പി.എം പ്രതിനിധി പ്രസിഡന്റ് പദത്തിലെത്തിയത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എൽ.ഡി.എഫും യു.ഡി.എഫും ധാരണയിലാണെന്ന വിധത്തിലായിരുന്നു പ്രചാരണം.ജനാധിപത്യ മഹിളാ അസോസിയേഷൻ ചെന്നിത്തല വില്ലേജ് കമ്മി​റ്റി അംഗവും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ് വിജയമ്മ .