ആലപ്പുഴ: കേരള ലളിതകലാ അദമിക്ക് ഈ വർഷത്തെ ബഡ്ജറ്റിൽ ഫണ്ട് അനുവദിക്കാത്തതിൽ മനുഷ്യാവകാശ സഹായസമിതി പ്രതിഷേധിച്ചു. യോഗത്തിൽ സമിതി സംസ്ഥാന പ്രസിഡന്റ് ആർട്ടിസ്റ്റ് പി.പി.സുമൻ അദ്ധ്യക്ഷത വഹിച്ചു. കൊറോണക്കാലത്ത് കലാകാരമാർക്ക് കൈത്താങ്ങേണ്ട ലളിതകല അക്കാദമിയുടെ പ്രവർത്തനങ്ങളെ മരവിപ്പിക്കുന്ന നടപടിയാണ് ധനകാര്യവകുപ്പിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സമിതി ആരോപിച്ചു.