ആലപ്പുഴ: സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്, അംഗങ്ങളുടെ പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന മക്കൾക്ക് ലാപ്‌ടോപ് നൽകും. എം.ബി.ബി.എസ്, എം.ബി.എ, എം.സി.എ, ബി ടെക്, എം.ടെക്, എം.ഫാം, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി ആൻഡ് എ.എച്ച്, ബി.എസ് സി. ആൻഡ് എം.എൽ.റ്റി, ബി.ഫാം, ബി.എസി നഴ്‌സിംഗ്, എന്നീ കോഴ്‌സുകളിൽ 2020-21 വർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പിന് അപേക്ഷിക്കാം.
കേന്ദ്ര/ സംസ്ഥാന എൻട്രൻസ് കമ്മീഷൻ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സർക്കാർ/ സർക്കാർ അംഗീകൃത കോളേജുകളിൽ പ്രവേശനം ലഭിച്ചവർക്ക് മാത്രമേ ആനുകൂല്യത്തിന് അർഹതയുള്ളൂ. അപേക്ഷയോടൊപ്പം എൻട്രൻസ് കമ്മീഷണറുടെ അലോട്ട്‌മെന്റ് കത്ത്/ സ്‌കോർ ഷീറ്റ്/ അലോട്ട്‌മെന്റ് ഓർഡറിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. 2020-21 വർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ചതായുള്ള സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും ഹാജരാക്കണം. അപേക്ഷകൾ ജനുവരി 31നകം ജില്ല ക്ഷേമനിധി ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0477 2267751.