s

സമിതി ഇന്ന് ബൈപ്പാസ് സന്ദർശിച്ച് റിപ്പോർട്ട് നൽകും

ആലപ്പുഴ: നിർമ്മാണം പൂർത്തീകരിച്ച ആലപ്പുഴ ബൈപ്പാസ് ഗതാഗതത്തിനായി

തുറന്നു നൽകുന്നതിന് മുമ്പ് നടത്തേണ്ട അവസാനവട്ട പരിശോധനയ്ക്കായി പൊതുമരാമത്ത് ദേശീയപാത വിഭാഗം , പാലം വിഭാഗം, നിരത്തു വിഭാഗം ചീഫ് എൻജിനിയർമാരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചതായി മന്ത്റി ജി. സുധാകരൻ അറിയിച്ചു. ചീഫ് എൻജിനീയർമാരുടെ നേതൃത്വത്തിലുള്ള സമിതി ഇന്ന്
ബൈപ്പാസ് സന്ദർശിച്ച് ആവശ്യമായ പരിശോധനകൾ നടത്തിയ ശേഷം നൽകുന്ന
റിപ്പോർട്ടിന്റ അടിസ്ഥാനത്തിലാകും ബൈപ്പാസ് ഗതാഗതത്തിനായി തുറന്നു
നൽകുന്നത് സംബന്ധിച്ച് തീരുമാനിക്കുക. ഇതോടൊപ്പം മോർത്ത് നിർദ്ദേശാനുസരണം ചെന്നൈ ഐ.ഐ.ടി യിൽ നിന്നും എത്തിച്ചേർന്നിട്ടുള്ള വിദഗ്ദ്ധർ അടങ്ങുന്ന സംഘം ഭാരപരിശോധന നടത്തുകയും റിപ്പോർട്ട് സമർപ്പി
ക്കുകയും ചെയ്യും. ഈ നടപടികൾ പൂർത്തിയാക്കിയാൽ ഉടൻ ബൈപ്പാസ് ജനങ്ങൾക്കായി
തുറന്നു കൊടുക്കാൻ കഴിയുമെന്ന് മന്ത്റി അറിയിച്ചു.