ചെങ്ങന്നൂർ: വാഹനാപകടത്തെത്തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിൽ കഴിയവേ കൂട്ടിരിക്കാൻ ആളില്ലാതെ ദുരിതാവസ്ഥയിലായിരുന്ന മുളക്കുഴ സ്വദേശി സുരേഷിന് (52) സഹായഹസ്തവുമായി ആതുര സേവന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ ഹെൽപ്പ്.
രണ്ട് മാസമായി ചികിത്സയിലായിരുന്നു സുരേഷ്. കൂട്ടിരിക്കാൻ ആളില്ലാത്തതിനാൽ ആശുപത്രി ജീവനക്കാരായിരുന്നു തുണയായത്. ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട സുരേഷിനെ ഹെഡ് നഴ്സ് ബിജി, പ്രിയ, സ്റ്റാഫ് നേഴ്സ് സിസിലിൻ, അനഘ, ഹെൽപ്പിന്റെ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കൊല്ലംപറമ്പ്, ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ, നിസാർ വെള്ളാപ്പള്ളി, നെജിഫ് അരിശ്ശേരി,ഷിതാ ഗോപിനാഥ്, ബിസ്മി ബദർ, ഇജാസ് എന്നിവർ ചേർന്ന് ചെങ്ങന്നൂരിലെ വീട്ടിലെത്തിച്ചു.