മുതുകുളം :കണ്ടല്ലൂർ തെക്ക് മാടമ്പിൽ ദേവീക്ഷേത്രത്തിലെ പറക്കെഴുന്നള്ളത്ത് ജനുവരി 21 വ്യാഴാഴ്ച്ച ആരംഭിക്കും .ദേവിയെ വൈക്കത്തുശ്ശേരിയിലേക്ക് എഴുന്നള്ളിച്ചു, തിരികെ ക്ഷേത്രത്തിൽ എത്തിച്ച് നിറപറ സമർപ്പണം നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ തവണ ക്ഷേത്രത്തിലാണ് പറ സ്വീകരിക്കുന്നത്. 21 മുതൽ 26 വരെ ക്ഷേത്രത്തിൽ പറയെടുപ്പ് നടക്കും .ഇതിനോട് അനുബന്ധിച്ചു 21 ന് രാവിലെ 8ന് മാടമ്പിൽദേവിക്കായി 'തിരുവെഴുത്ത് ' എന്ന പേരിൽ ഗാന സമർപ്പണം നടക്കും