മുതുകുളം: മുതുകുളം പാർവതി അമ്മ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരി അനുസ്മരണം നടത്തി ഗ്രന്ഥശാലാങ്കണത്തിൽ പ്രസിഡന്റ് എൻ. രാമചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കാർത്തികപ്പള്ളി താലൂക്കു ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡോക്ടർ.കെ.ആർ സരിത വിഷയാവതരണം നടത്തി. ഗ്രന്ഥശാലാ സെക്രട്ടറി സുജൻ മുതുകുളം സ്വാഗതവും എം.ബാബു നന്ദി​യും പറഞ്ഞു. സാം മുതുകുളം, മുതുകുളം സുനിൽ, ജി.രാജേഷ്, ലത എസ് ഗീതാഞ്ജലി, കൃഷ്ണകുമാർ ഗുരുകലം. വാസുദേവൻ, എസ്. പ്രീതി, അപർണ എന്നിവർ പങ്കെടുത്തു.