അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ കല്ലുപുരയ്ക്കൽ വീട്ടിൽ നിയാസ് (26), ഭാര്യ നസ്രിയ (34), മകൻ മുഹമ്മദ് ഷാ(2) എന്നിവരെ കഴിഞ്ഞ ഡിസംബർ 15 മുതൽ കാണാനില്ലെന്ന് പരാതി. കുടുംബവീട്ടിൽ താമസിച്ചിരുന്ന ഇവർ 15ന് ഉച്ചയ്ക്ക് ഊണുകഴിക്കാൻ ഉണ്ടായിരുന്നതായും, പിന്നീട് കാണാതാകുകയുമായിരുന്നെന്ന് ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അന്യസംസ്ഥാനങ്ങളിലും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.