മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് നാലാം വാർഡ് പൂമ്പാറ്റ, ബാലസഭ ശ്രീപാർവതി കുടുംബശ്രീ നടത്തുന്ന ബാലകൃഷി മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ് ഉദ്‌ഘാടനം ചെയ്തു. ചെട്ടികുളങ്ങര പഞ്ചായത്ത് അംഗം എൻ.ശ്രീദേവി അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതാ ശശിധരൻ, സി.ഡി.എസ് ചെയർപേഴ്സൺ സി.രാജമ്മ, സി.ഡി.എസ് അക്കൗണ്ടന്റ് ടി.ഷേർലി, സി.എൽ.സി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.ജനാർദ്ദനൻ നായർ, ബ്ലോക്ക് കോ ഓഡിനേറ്റർ ഗീതു കുറുപ്, എൻ.ആർ.എം.ആർ.പി ശരണ്യാ പ്രമോദ്, എൻ.ശ്രീലത, ശ്രീപാർവതി കുടുംബശ്രീ സെക്രട്ടറി കെ.ലതിക, മുൻ പഞ്ചായത്ത് അംഗം ആർ.ധനേഷ് കുമാർ എന്നിവർ സംസാരിച്ചു.
--