മാവേലിക്കര: ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ ഉതൃട്ടാതി മഹോത്സവവും നൂറ്റൊന്നുകലം കലം എഴുന്നള്ളത്തും നടന്നു. ക്ഷേത്ര അവകാശികളായ 13 കരകളിൽ നിന്ന് ഒരോ വർഷവും ഒരോ കരക്കാർ നടത്തുന്ന ഉതൃട്ടാതി മഹോത്സവവും നൂറ്റൊന്നുകലം കലം എഴുന്നള്ളത്തും ഈ വർഷം ആഞ്ഞിലിപ്രാ ഹൈന്ദവ കരയോഗത്തിന്റെ നേതൃത്വത്തിലാണ് നടന്നത്. രാവിലെ ആഞ്ഞിലിപ്ര പുതുശേരി അമ്പലത്തിൽ നിന്ന് ആരംഭിച്ച നൂറ്റൊന്നുകലം കലം എഴുന്നള്ളത്ത് തട്ടാരമ്പലം വഴി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് ഭക്തർ കലശങ്ങളിൽ എത്തിച്ച ദ്രവ്യങ്ങൾ ഭഗവതിക്ക് സമർപ്പിച്ചു. ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷം കലം നിവേദിച്ച് പ്രസാദമായി തിരിച്ച് നൽകി. ഉതൃട്ടാതി മഹോത്സവത്തോടനുബന്ധിച്ച് രാത്രി ദേവിയുടെ എഴുന്നള്ളത്തും നടന്നു.