ചെങ്ങന്നൂർ: കെ.എസ്.ആർ.ടി സി ബസിൽ യാത്ര ചെയ്യവേ കമ്പിയിൽ തലയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മുളക്കുഴ വൈഷ്ണവി ഭവനത്തിൽ വേണു (53) മരിച്ചു.. കഴിഞ്ഞ ഒൻപതിനായിരുന്നു അപകടം. വേണു സഞ്ചരിച്ചിരുന്ന ബസിനെ കാരയ്ക്കാട് പാറയ്ക്കലിൽ വച്ച് മറ്റൊരുകെ.എസ്.ആർ.ടി സി ബസ് മറികടക്കാൻ ശ്രമിക്കുമ്പോൾ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. സീറ്റിൽ നിന്ന് തെറിച്ചുവീണ വേണുവിന്റെ തല കമ്പിയിൽ ഇടിക്കുകയായിരുന്നു,
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഷേർളി
മക്കൾ: വൈഷ്ണവി, വർഷ.അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും
കെ.എസ്.ആർടിസി അധികൃതർ പൊലീസിൽ അറിയിച്ചിരുന്നില്ല. പിന്നീട് വേണുവിന്റെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.