ആലപ്പുഴ: കർഷക സമരത്തിന് ഐദ്യദാർഢ്യം പ്രഖ്യാപിച്ച് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് നിന്നാരംഭിച്ച ഐക്യദാർഢ്യ ജാഥയ്ക്ക് ഇന്ന് കിടങ്ങറയിൽ സ്വീകരണം നൽകും. വൈകിട്ട് 4.30ന് 5.30ന് മങ്കൊമ്പിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എസ്.സീതിലാൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ.സദാനന്ദൻ, ഷൈല.കെ.ജോൺ, ജ്യോതി കൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.