മാന്നാർ: മാന്നാർകുരട്ടിക്കാട് മുത്താരമ്മൻ ദേവി ക്ഷേത്രത്തിലെ ഉതൃട്ടാതി
ഉൽസവത്തിന്റെ ഭാഗമായി നടന്ന മഞ്ഞൾ നീരാട്ടു ഭക്തിസാന്ദ്രമായി. 41 ദിവസത്തെ കഠിനവ്രതത്തിനു ശേഷം 12 പിണയാളുകൾ വലുതും ചെറുതുമായ 10 വാർപ്പുകളിൽ തിളച്ചു മറിയുന്ന മഞ്ഞൾ തീർത്ഥത്തിൽ കമുകിൻ പൂക്കുലകൾ മുക്കി ദേഹമാകെ തളിച്ച് ഭക്തി പൂർവം ഉറഞ്ഞു തുള്ളി,
സർവൈശ്വര്യം, ഉദ്ദിഷ്ഠ കാര്യസിദ്ധി, സന്താന സൗഭാഗ്യം, വസൂരി, പൊങ്ങൻ പനി മറ്റു മാറാരോഗങ്ങൾ വരാതിരിക്കുവാനും മുത്താരമ്മൻ ദേവിയുടെ പ്രീതിക്കും
വേണ്ടിയാണ് മഞ്ഞൾ നീരാട്ട് ഉത്സവം നടത്തിയത്.
ഈ മഞ്ഞൾ തീർത്ഥം അന്തരീക്ഷത്തിൽ വ്യാപിച്ച് അതിന്റെ സുഗന്ധം
ഭക്തരിലുമെത്തി ഐശ്വര്യം വരുമെന്നാണ് വിശ്വാസം. ഈ അപൂർവാഘോഷം ദർശിക്കാൻ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയിരുന്നത്.