a
ഓപ്പറേഷൻ സ്ക്രീനിന്റെ ഭാഗമായി മാവേലിക്കരയിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ വാഹന പരിശോധന നടത്തുന്നു

മാവേലിക്കര: ഓപ്പറേഷൻ സ്ക്രീൻ മാവേലിക്കരയിൽ 32 വാഹനങ്ങൾക്ക് പിടിവീണു. കഴിഞ്ഞ രണ്ട് ദിവസമായി താലൂക്കിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് സൺഫിലിം ഒട്ടിച്ച വാഹനങ്ങൾക്ക് നോട്ടീസ് നൽകിയത്. താലൂക്കിൽ സർവ്വീസ് നടത്തുന്ന 42 ആബുലൻസുകൾക്കും ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് ഹാജരാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനക്ക് എ.എം.വി.ഐ മാരായ കുര്യൻ ജോൺ, ജയറാം, ഗുരുദാസ്, ശ്യംകുമാർ എന്നിവർ നേതൃത്വം നൽകി. വരുന്ന ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ജോ.ആർ.ടി​.ഒ എം.ജി.മനോജ് അറിയിച്ചു.