k-gangadaran
വീ വൺ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ മാനേജരായിരുന്ന ചാരുംമൂട് സുരഭിയിൽ കെ.ഗംഗാധരൻ അനുസ്മരണം ആർ.രാജേഷ് എൽ.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് : വീ വൺ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ മാനേജറായിരുന്ന അന്തരിച്ച ചാരുംമൂട് സുരഭിയിൽ കെ.ഗംധാരനെ അനുസ്മരിച്ചു. വി.വൺ ചാനലിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വി വൺ ചെയർമാൻ ഷാജൻനായർ അദ്ധ്യക്ഷത വഹിച്ചു.ദേവസ്വം ബോർഡംഗം അഡ്വ.കെ.എസ്.രവി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.കെ.ആർ.അനിൽകുമാർ , ജി.വേണു, സപ്ന സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനുഖാൻ , പഞ്ചായത്തംഗം മാജിദ സാദിഖ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, അഡ്വ.കെ.സണ്ണിക്കുട്ടി, ബി.സത്യപാൽ, മധു ചുനക്കര , ഗിരീഷ് അമ്മ, സുഭാഷ്, അനിൽലാൽ, ബിജു നായർ , ശ്രീജിത്ത് എസ്.പിള്ള, അജിഫിലിപ്പ്, എസ്.ജമാൽ , അനിൽ മണിമന്ദിരം, സജി, സതീശൻ തുടങ്ങിയവർ സംസാരിച്ചു.