ചാരുംമൂട്: നൂറനാട് പുലിമേൽ 3450 -ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിൽ പ്രതിഷ്ഠാ വാർഷികവും നവീകരണ കലശവും 22, 23, 24 തീയതികളിൽ നടക്കും.
22 ന് രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, ഗുരുപൂജ, മൃത്യുഞ്‌ജയഹോമം, വൈകിട്ട് നവീകരണക്രിയയും 23 ന് കലശാഭിഷേകത്തോടു കൂടിയ പൂജ, മണ്ഡല പൂജ മുതലായവയും നടക്കും. 24 ന് രാവിലെ 10 നും 10-40 നും മദ്ധ്യേ പ്രതിഷ്ഠ,ഉച്ചയ്ക്ക് 1 മുതൽ പ്രസാദമൂട്ട് വൈകിട്ട് 7-30 ന് പ്രതിഷ്ഠാ വാർഷിക സമാപന സന്ദേശം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.വി.പ്രദീപ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഡോ.എ.വി. ആനന്ദരാജ് മുഖ്യപ്രഭാഷണവും അവാർഡ് ദാനവും നിർവഹിക്കും. പ്രതിഷ്ഠാ വാർഷിക ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ശാഖാ പ്രസിഡന്റ് എം.വി. പ്രദീപ്, സെക്രട്ടറി മോഹനൻ നല്ലവീട്ടിൽ എന്നിവർ അറിയിച്ചു.