kalari
മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു.

മാന്നാർ: സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ചു ദേശീയ യുവജന വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി മാന്നാർ കുട്ടംപേരൂർ ബ്രഹ്മോദയം കളരി പയറ്റു സംഘത്തിന്റെയും ആലപ്പുഴ നെഹ്റു യുവ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കളരി പയറ്റും സ്വയരക്ഷയും എന്ന വിഷയത്തിൽ ക്ലാസും നടത്തി. മുട്ടേൽ സിറിയൻ എം.ഡി.എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങ് മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. ടി.ആർ പദ്മനാഭ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാന്നാർ മീഡിയ സെന്റർ പ്രതിനിധികളെയും കൊറോണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തിയ മാന്നാർ പഞ്ചായത്ത് ജീവനക്കാരൻ മനു മാന്നാർ,ആലപ്പുഴ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണം, വെള്ളി മെഡലുകൾ കരസ്ഥമാക്കിയ ഹരിക്കുട്ടൻ, രതീഷ് എന്നിവരെ ആദരിക്കുകയും ചെയ്തു. വാർഡ് മെമ്പർ രാധാമണി ശശീന്ദ്രൻ, മാന്നാർ മീഡിയ സെന്റർ പ്രതിനിധികളായ അൻഷാദ് മാന്നാർ, ജെയിംസ് ചക്കാലയിൽ, രാജീവ് പരമേശ്വരൻ, മാവേലിക്കര ബ്ലോക്ക് നാഷണൽ യൂത്ത് വാളണ്ടിയർ ശബാന, എം.കെ അമ്പരീഷ് തുടങ്ങിയവർ പങ്കെടുത്തു.