അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അലഞ്ഞു തിരിഞ്ഞ 74 നായ്ക്കൾക്ക് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ കുത്തിവയ്പു നടത്തി. 13 പശുക്കളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ചത്തത്. നാട്ടുകാരിൽ ചിലർക്കും കടിയേറ്റിരുന്നു. തുടർന്നാണ് പഞ്ചായത്ത് അടിയന്തിര നടപടി കൈക്കൊണ്ടതെന്ന് പ്രസിഡന്റ് സജിത സതീശൻ പറഞ്ഞു. 11 വാർഡുകളിലെ തെരുവുനായ്ക്കൾക്കാണ് പ്രതിരോധ കുത്തിവയ്പെടുത്തത്.