മാവേലിക്കര: ബാറിന് മുന്നിൽ യുവാക്കൾ തമ്മിൽ നടന്ന സംഘട്ടനത്തിൽ യുവാവിന് കുത്തേറ്റ സംഭവത്തിലെ പ്രതി കോടതിയിൽ കീഴടങ്ങി. തഴക്കര മുട്ടത്തയ്യത്ത് പ്രമോദിനെ കുത്തിയ വഴുവാടി മുതായിൽ കിഴക്കതിൽ ഭവിത് കുമാർ (30) ആണ് ഇന്നലെ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഭവിത് കുമാറിനെ കോടതി റിമാൻ‍ഡ് ചെയ്തു. കഴിഞ്ഞ 11ന് മിച്ചൽ ജംക്‌ഷന് തെക്കുവശത്തുള്ള ബാറിന്റെ മുറ്റത്തായിരുന്നു സംഭവം. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.