മാവേലിക്കര: നഗസഭയിൽ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായി. യു.ഡി.എഫിന് നാലും ബി.ജെ.പിക്ക് രണ്ടും സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരെ ലഭിച്ചു. നറുക്കെടുപ്പ് നടന്ന വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബി.ജെ.പിയിലെ എസ്.രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. ധനകാര്യം: ലളിതാ രവീന്ദ്രനാഥ്, ക്ഷേമകാര്യം: ശാന്തി അജയൻ, ആരോഗ്യം: സജീവ് പ്രായിക്കര, വികസനം: അനി വർഗ്ഗീസ് (കോൺഗ്രസ്), മരാമത്ത്: ഉമയമ്മ വിജയകുമാർ, വിദ്യാഭ്യാസം: എസ്.രാജേഷ് (ബി.ജെ.പി) എന്നിവരാണ് അദ്ധ്യക്ഷൻമാർ.