ചേർത്തല:വടക്കുംമുറി ശ്രീകുമാരപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ അശ്വതി മഹോത്സവവും അഭിഷേകവും ഇന്നും നാളെയുമായി നടക്കും.ഇന്ന് രാവിലെ 9ന് കലശപൂജ,10ന് കലശാഭിഷേകം,വൈകിട്ട് 6.30ന് ദീപാരാധന.21ന് അശ്വതി മഹോത്സവും അഭിഷേകവും,രാവിലെ 9ന് അഭിഷേകം,വൈകിട്ട് 6.30ന് ദീപാലങ്കാരത്തോടെ ദീപാരാധന.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദേശതാലപ്പൊലി,കാവടി വരവ്,അന്നദാനം എന്നിവ ഒഴിവാക്കിയാണ് ഉത്സവം നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.