കായംകുളം: കേരള സർവകലാശാലയുടെ ഭരണിക്കാവ് യൂണിവേഴ്സിറ്റി ഇൻസ്റ്റിട്യൂട്ട് ഒഫ് ടെക്നോളജിയിൽ മാനേജ്മെൻ്റ് വിഷയത്തിൽ ഗസ്റ്റ് ലക്ചറർ ഇൻറർവ്യൂ 22 ന് രാവിലെ 11 മണിക്ക് നടക്കും.
ബിരുദാനന്തര ബിരുദത്തിൽ 60ശതമാനത്തിനു മുകളിൽ മാർക്കും നെറ്റ് പാസ്സും ആണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. കേരള സർവകലാശാലയ്ക്ക് പുറത്തു നിന്നുള്ളവർക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നിർബ്ബന്ധം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.