ആലപ്പുഴ: മൊബൈൽ ആപ്പ് വഴി വായ്പ നൽകിയുള്ള തട്ടിപ്പുകൾ സംബന്ധിച്ച് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐ.ജി ഗോപേഷ് അഗർവാളാണ് സംഘത്തിന് നേതൃത്വം നൽകുക. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ്, സി.ബി.ഐ, ഇന്റർപോൾ എന്നിവയുടെ സഹകരണത്തോടെയായിരിക്കും അന്വേഷണം. ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു അറിയിച്ചു.