ചേർത്തല: നഗരത്തിൽ എക്‌സറേ കവലക്ക് സമീപം ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തി.ഇതു പരിഹരിക്കാനുള്ള അ​റ്റകു​റ്റപ്പണികൾ ആരംഭിച്ചു.ഇതോടെ ചേർത്തല നഗരത്തിലും ചേർത്തലതെക്ക്,മുഹമ്മ,കഞ്ഞിക്കുഴി,മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിലും നാലുദിവസത്തേക്ക് കുടിവെള്ള വിതരണം മുടങ്ങും.നാലു ദിവസത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.