ചാരുംമൂട്: ഇരിക്കാനിടമില്ല. നിൽക്കാമെന്നു കരുതിയാൽ പൊള്ളുന്ന വെയിലും. നൂറനാട് പൊലീസ് സ്റ്റേഷനിലെത്തുന്നവരാണ് പൊരിവെയിലിൽ നിന്നു തളരുന്നത്.
കൊവിഡ് കാലമായതോടെ പരാതി കേൾക്കലും പരിഹാരവുമെല്ലാം മിക്കവാറും സ്റ്റേഷന് പുറത്താണ് നടക്കുന്നത്.
സ്റ്റേഷനിൽ എത്തുന്നവരുടെ ഇരിപ്പിടമായിരുന്ന സ്ഥലത്താണ് ഇപ്പോൾ പരാതി സ്വീകരിക്കുന്നതിനായുള്ള കൗണ്ടർ സ്ഥാപിച്ചിരിക്കുന്നത്. പഴയ സ്റ്റേഷൻ കെട്ടിടവും മരങ്ങളും ഒക്കെ ഉണ്ടായിരുന്നപ്പോൾ വരുന്ന ആളുകൾക്ക് വെയിലും മഴയുമേൽക്കാതെ നിൽക്കാൻ കഴിയുമായിരുന്നു. എന്നാൽ പഴയ കെട്ടിടം പൊളിക്കുകയും മറ്റു നിർമ്മാണങ്ങൾ നടക്കുന്നതുമാണ് ഇപ്പോൾ കൂടുതൽ ബുദ്ധിമുട്ടായിരിക്കുന്നത്.
പരാതി നൽകാനും രസീതു വാങ്ങാനും ഒക്കെയായി കൗണ്ടറിനു മുന്നിൽ ഏറെ സമയം നിൽക്കേണ്ടി വരുന്നുണ്ട്. അതുപോലെ പരാതി പരിഹാരത്തിനായി വിളിപ്പിക്കുന്നവർ ചിലപ്പോൾ മണിക്കൂറുകൾ തന്നെ കാത്തു നിൽക്കണം.
..................
പ്രായമായ ചിലർ കഴിഞ്ഞ ദിവസം വെയിലേറ്റ് സ്റ്റേഷനു മുന്നിൽ തളർന്നു വീണിരുന്നു. സ്റ്റേഷനിലെത്തുന്നവർക്ക് വെയിലേൽക്കാതിരിക്കാനുള്ള അടിയന്തരമായി സൗകര്യം ഒരുക്കണം.
നാട്ടുകാർ