tv-r

അരൂർ: ജോലിക്കിടെ ഐസ് പ്ലാന്റ് ഓപ്പറേറ്റർ ഷോക്കേറ്റ് മരിച്ചു. ചന്തിരൂർ അറക്കൽ പരേതനായ മുഹമ്മദിന്റ മകൻ എ.എം.മൂസ(53) ആണ് മരിച്ചത്.അരൂർ ശ്രീനാരായണ നഗറിനു സമീപത്തെ ഐസ് പ്ലാന്റിൽ മുകൾനിലയിൽ ശുചീകരണ ജോലികൾ ചെയ്യുന്നതിനിടയിലാണ് ഷോക്കേറ്റത്.ഇന്നലെ വൈകിട്ട് 3ന് ആയിരുന്നു സംഭവം. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 30 വർഷമായി ലാന്റ് ഓപ്പറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു .സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ചന്തിരൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ . ഭാര്യ.നൂർജഹാൻ:.മക്കൾ: നെജിയ, മെഹുജുബിൻ .മരു മകൻ:അബ്ദുൾ മനാഫ്.