ആലപ്പുഴ: ഐ.സി.ഡി.എസിനുള്ള ബഡ്ജറ്ര് തുക വർദ്ധിപ്പിക്കുക,10,000 രൂപ പെൻഷൻ അനുവദിക്കുക, മിനിമം വേതനം 21,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സരള അദ്ധ്യക്ഷത വഹിച്ചു.