ആലപ്പുഴ: രണ്ടാമത് സംസ്ഥാന കയാക്കിംഗ് ആൻഡ് കനോയിംഗ് ചാമ്പ്യൻഷിപ്പും ഒന്നാമത് ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പും ഫെബ്രുവരി 6, 7 തീയതികളിൽ പുന്നമട സായിയിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ (ആൺ, പെൺ), സീനിയർ (പുരുഷ, വനിത) കയാക്കിംഗ് സ്പ്രിന്റ് കായികയിനങ്ങളും ഡ്രാഗൺ ബോട്ട് ജൂനിയർ, സീനിയർ (ആൺ, പെൺ) മത്സരങ്ങളുമാണ് നടക്കുക. മത്സരത്തിൽ പങ്കെടുക്കുന്ന ജൂനിയർ, സബ് ജൂനിയർ കുട്ടികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കേണ്ടതാണ്. കായികതാരങ്ങളുടെ എൻട്രിഫോം ജനുവരി 31ന് 5 മണിക്ക് മുൻപ് സെക്രട്ടറിയെ ഏൽപ്പിക്കണം. മത്സരത്തിനുശേഷം സിംഗിൾ ഇനങ്ങളിൽ ട്രയൽ നടത്തി കേരളത്തെ പ്രതിനിധീകരിക്കുന്ന സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കും. ഫോൺ: 9400526223.